ജനപ്രതിനിധിസഭയില്‍ ട്രംപിന് തിരിച്ചടി

Wednesday 7 November 2018 8:44 pm IST
പല പ്രമുഖരും അടിയറവു പറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്. ചരിത്രത്തിലിടം നേടിയ വിജയങ്ങളുമുണ്ടായി. യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായ ഗവര്‍ണറും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ ആദ്യമായി രണ്ട് മുസ്ലിം വനിതകളും തെരഞ്ഞെടുക്കപ്പെട്ടു.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയായി ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഡെമോക്രറ്റുകള്‍ക്ക് മുന്നേറ്റം. എട്ടു വര്‍ഷത്തിനു ശേഷമാണ് ജനപ്രതിനിധിസഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.  

അതേസമയം, സെനറ്റില്‍ ആധിപത്യമുറപ്പിക്കാന്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായി. ഇരുസഭകളിലുമുള്ള മേധാവിത്വം ദീര്‍ഘകാലം തുടരാന്‍ ട്രംപിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കഴിയില്ലെന്ന സൂചന കൂടിയാണിത്. ട്രംപിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ കരുത്താര്‍ജിക്കുന്നതിന്റെ പരിച്ഛേദം കൂടിയാണ് തെരഞ്ഞെടുപ്പു ഫലം. 

435 അംഗ പ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ 219  നേടിയപ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടി 193 സീറ്റുകളിലൊതുങ്ങി. സെനറ്റില്‍ വിജയിച്ചെങ്കിലും പറയാവുന്ന ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേടാനായില്ല. 100 സീറ്റുകളുള്ള സെനറ്റില്‍ ഭൂരിപക്ഷം എട്ടു സീറ്റ്.

സംസ്ഥാന ഗവര്‍ണര്‍മാരുടെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി കറുത്തവര്‍ഗക്കാരിയായ ഗവര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമായി. ജോര്‍ജിയയില്‍ നിന്ന് വിജയിച്ച സ്റ്റേസി എബ്രാംസ് ആണ് ഈ നേട്ടത്തിന് ഉടമ. 

പല പ്രമുഖരും അടിയറവു പറഞ്ഞ തെരഞ്ഞെടുപ്പായിരുന്നു ഇത്. ചരിത്രത്തിലിടം നേടിയ വിജയങ്ങളുമുണ്ടായി. യുഎസിന്റെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായ ഗവര്‍ണറും തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍ ആദ്യമായി രണ്ട് മുസ്ലിം വനിതകളും തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.