കൂത്തുപറമ്പ്: കണ്ണവം ആലപ്പറമ്പിലെ എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ തെളിവെടുപ്പിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണവം കോളയാട്ടെ സി.എച്ച്.അഷ്ഫറി (21)നെയാണ് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ പതിനൊന്നാം പ്രതിയാണ് അഷ്ഫര്‍. ഗൂഡാലോചന, കൂട്ടുപ്രതികള്‍ക്ക് സഹായം ചെയ്തു എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കേസില്‍ അഷ്ഫര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളെ പിടികൂടാനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ജനുവരി 19നാണ് ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: