കണ്ണാടിപ്പറമ്പ്: പാട്ടുത്സവത്തോടനുബന്ധിച്ച് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അപൂര്‍വ ചടങ്ങായ കളം വരയല്‍ ചടങ്ങ് ഇന്ന് മുതല്‍ 3 ദിവസങ്ങളിലായി നടക്കും. പ്രകൃതിദത്ത വര്‍ണങ്ങളായ അരിക്കൂട്ട്, മഞ്ഞള്‍പ്പൊടി, കരിപ്പൊടി, പച്ചപ്പൊടി, ചുവപ്പുപൊടി എന്നിവ കൈവിരലുകള്‍ കൊണ്ട് സൂക്ഷ്മമായി ക്രമീകരിച്ച് ഭഗവല്‍ രൂപങ്ങള്‍ ആലേഖനം ചെയ്യുന്ന ചടങ്ങാണിത്. മണിക്കൂറുകള്‍ നീളുന്ന ക്ഷമയോടുള്ള കഠിന പ്രയത്നമാണ് ഇതിനു പിന്നില്‍. കരിയില്‍ സതീശന് നമ്പ്യാരാണ് ഈ കര്‍മ്മം ക്ഷേത്രത്തില്‍ നടത്തുന്നത്. ശാസ്താവിന്റെ വിവിധ രൂപഭാവങ്ങളാണ് മൂന്നു ദിവസങ്ങളിലായി പാട്ടൂട്ട് മണ്ഡപത്തില്‍ വരച്ച് പാട്ട് നടത്തുക. പാട്ടിനു ശേഷം ഈ കളം ഭക്തജനങ്ങളുടെ സമ്മതം വാങ്ങി മായ്ക്കുന്നു വര്‍ണ്ണക്കൂട്ടുകള്‍ പ്രസാദമായി ഭക്തര്‍ക്ക് നല്‍കും. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരി, മേല്‍ശാന്തി ഇ.എന്‍.നാരായണന് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: