കണ്ണൂര്‍: കണ്ണൂര്‍ റവന്യൂ ജില്ലാ ശാസ്ത്രോത്സവം നാളെ മുതല്‍ തളിപ്പറമ്പില്‍ വച്ച് നടക്കും. നാളെ ഗണിത ശാസ്ത്രമേളയിലെ ഹൈസ്കൂള്‍ വിഭാഗം ഗ്രൂപ്പ് പ്രൊജക്ട്, ശാസ്ത്ര മേള എന്നിവ സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലും പ്രവൃത്തി പരിചയമേള മൂത്തേടത്ത്് ഹൈസ്കൂളിലുമാണ് നടക്കുക. 10ന് ഗണിത ശാസ്ത്രമേളയിലെ മറ്റു മല്‍സരങ്ങള്‍ സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്കൂളിലും സാമൂഹ്യ ശാസ്ത്രമേള മൂത്തേടത്ത് ഹൈസ്കൂളിലും നടക്കും. 9, 10 തീയതികളില്‍ മൂത്തേടത്ത് ഹൈസ്കൂളിലാണ് ഐടി മേള.
ഗണിത ശാസ്ത്ര ക്വിസ്സ് മല്‍സരം 12ന് കണ്ണൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. രാവിലെ 10ന് ഹൈസ്കൂള്‍ വിഭാഗത്തിനും ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹയര്‍ സെക്കന്ററി വിഭാഗത്തിനുമാണ് മല്‍സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: