പയ്യാവൂര്‍: ഉളിക്കല്‍ വയത്തൂര് യുപി സ്കൂളില്‍ സി.വി.രാമന്റെ 130-ാം ജന്മവാര്ഷിക അനുസ്മരണവും ശാസ്ത്ര പ്രദര്‍ശനവും ഇരിക്കൂര്‍ ബ്ലോക്ക് പ്രസിഡന്റ് എം.ജി.ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ.ഫാ തോമസ് പൈമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പാലാ ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകന് സാബു ജോസഫ് സി.വി.രാമന് അനുസ്മരണ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് ജിന്‍സ് ഉളിക്കല്‍, പ്രധാനാധ്യാപകന് ടി.ജെ.ജോര്‍ജ്, ഷിന്റോ കെ.മാത്യു, ഗീത സെബാസ്റ്റ്യന്‍, ഒ.എസ്.ലിസി എന്നിവര്‍ പ്രസംഗിച്ചു. സജിന സജി സി.വി.രാമന്റെ ജീവചരിത്രം അവതരിപ്പിച്ചു. ശാസ്ത്രസാമൂഹ്യ ശാസ്ത്രപ്രവൃത്തി പരിചയ ശില്പശാലയുടെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ സ്റ്റില്‍, വര്‍ക്കിങ് മോഡലുകള്‍, ശേഖരണം, ലഘു പരീക്ഷണങ്ങള്‍, ചാര്‍ട്ട്, പഴയകാല വസ്തുക്കള്‍, നാണയങ്ങള്‍, പിരമിഡുകളുടെ മാതൃകകള്‍, മരത്തില്‍ കൊത്തിയെടുത്ത ചിത്രങ്ങള്‍, കരകൗശല വസ്തുക്കള്‍, പൂക്കള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: