വാഷിങ്ടണ്‍: ഇറാനുമേല്‍ അമേരിക്ക ചുമത്തിയ ഉപരോധത്തില്‍ ഇന്ത്യക്ക് ഇളവുകള്‍. ഇന്ത്യ, ഇറാനില്‍ നടത്തുന്ന ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കില്ല.
ഇറാന്-പാക് അതിര്‍ത്തിക്കടുത്തുള്ള ഛബഹാര്‍ തുറമുഖ വികസനവും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള റെയില്‍വേ ലൈന്‍ നിര്‍മാണവും ഇന്ത്യയാണ് ചെയ്യുന്നത്. ഇവയ്ക്കാണ് ട്രംപ് ഭരണകൂടം ഇളവ് നല്‍കിയത്. ഇറാനെതിരെ അമേരിക്ക കടുത്ത ഉപരോധാണ് ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയത്.
ആഭ്യന്തര യുദ്ധം തകര്‍ത്തെറിഞ്ഞ അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിന് ഛബഹാര്‍ തുറമുഖം ആവശ്യമെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യക്ക് ഇളവു നല്‍കിയതെന്നാണ് യുഎസ് വാദം.
എന്നാല്‍, ഉപരോധങ്ങള്‍ അവഗണിച്ച് ഇന്ത്യ, ഇറാനെ സഹായിക്കുന്നത് തുടരുമെന്നും വിലക്കുകൊണ്ട് പ്രയോജനമില്ലെന്നും കണ്ടാണ് അമേരിക്ക പിന്നാക്കം പോയതെന്നാണ് വിലയിരുത്തല്‍.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ, ചൈന, ഇറ്റലി, ഗ്രീസ്, ജപ്പാന്, ദക്ഷിണ കൊറിയ, തായ്വാന്, തുര്‍ക്കി രാജ്യങ്ങള്‍ക്കും വിലക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: