കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷണല്‍ ടെക്നോളജി എന്നിവരുമായി സഹകരിച്ച് കണ്ണൂര്‍ ശ്രീനാരായണ കോളജ് 9, 10, 11 തിയ്യതികളില്‍ ശാസ്ത്രം അറിയാന്‍ ടാലന്റ് ഹണ്ട് ശാസ്ത്ര ജാലകം സംഘടിപ്പിക്കും. 9 ന് കോളജ് സെമിനാര്‍ ഹാളില്‍ രാവിലെ 9.30 ന് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. 11 ന് ഉച്ചക്ക് 2.30 ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ശാസ്ത്ര അഭിരുചിയുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് അവസരം. മൂന്ന് ദിവസത്തെ പരിപാടിയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിലായി ക്ലാസുകളും പരീക്ഷണങ്ങളും നടത്തും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാര്‍ത്ഥികളാണ് ശാസ്ത്ര ജാലകം ക്യാമ്പില്‍ പങ്കെടുക്കുക. ഫോണ്‍: 8547518143.
പ്രതികരിക്കാൻ ഇവിടെ എഴുതുക: