തിരുവനന്തപുരം: മലയാളത്തിലെ മികച്ച നാടകപ്രവര്‍ത്തകര്‍ക്ക് നല്കുന്ന എസ്.എല്‍. പുരം സദാനന്ദന് നാടക പുരസ്കാരങ്ങള്‍ ഓംചേരി എന്‍. നാരായണപിള്ളയ്ക്കും കൊല്ലം വിജയകുമാരിക്കും. സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
2016ലെ അവാര്‍ഡാണ് ഓംചേരി എന്‍. നാരായണപിള്ളയ്ക്ക് നല്‍കുന്നത്. 2017ലെ പുരസ്കാരമാണ് കൊല്ലം വിജയകുമാരിക്ക് ലഭിച്ചത്. സംഗീത നാടക അക്കാദമി എസ്.എല്‍. പുരം സദാനന്ദന്റെ സ്മരണയ്ക്കായാണ് നാടക അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
കെപിഎസി ലളിത ചെയര്‍പേഴ്സണും എന്‍. രാധാകൃഷ്ണന് നായര്‍ കണ്‍വീനറും ആര്‍ട്ടിസ്റ്റ് സുജാതന്‍, പ്രൊഫ. അലിയാര്, ചന്ദ്രദാസന്‍ എന്നിവര്‍ അഗങ്ങളുമായ ജൂറിയാണ് പുരസ്കാരനിര്‍ണയം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: