രണ്ടാമൂഴം: മധ്യസ്ഥ നീക്കം വേണ്ട, കേസ് 13ലേക്ക് മാറ്റി

Thursday 8 November 2018 1:28 am IST

കോഴിക്കോട്: രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് 13ലേക്ക് മാറ്റി. കോഴിക്കോട് ഒന്നാംക്ലാസ് അഡീഷണല്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

കേസില്‍ യാതൊരു തരത്തിലുള്ള മധ്യസ്ഥനീക്കവും അംഗീകരിക്കുന്നില്ലെന്ന് എം.ടിയുടെ അഭിഭാഷകന്‍ അഡ്വ. ശിവരാമകൃഷ്ണന്‍ കോടതിയെ അറിയിച്ചു. തിരക്കഥ തിരിച്ചു ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് കേസ് 13 ലേക്ക് നീട്ടിയത്. സിനിമയുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും അതുകൊണ്ട് ആര്‍ബിട്രേഷന്‍ പരിഗണിക്കണമെന്നും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അഭിഭാഷകന്‍ മുഖാന്തരം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 

രണ്ടാമൂഴത്തെ ആസ്പദമാക്കിയുള്ള തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധായകനും പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി നിര്‍മാതാവുമായി സിനിമ നിര്‍മിക്കാനായിരുന്നു കരാര്‍. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുരോഗതി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍, എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ എതിര്‍കക്ഷികളാക്കി എം.ടി കേസ് ഫയല്‍ ചെയ്തു. ഇതോടെ, തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ താത്കാലികമായി കോടതി വിലക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.