ഫൂഹോ (ചൈന): ഇന്ത്യയുടെ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ഫൂഹോ ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. അതേസമയം എച്ച്.എസ് പ്രണോയ് പുറത്തായി.
ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ സിന്ധു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് റഷ്യയുടെ എവ്ജനിയ കോസേട്സ്കയയെ തോല്‍പ്പിച്ചു. സ്കോര്‍ 21-13, 21-19. മത്സരം മുപ്പത് മിനിറ്റ് നീണ്ടു.
ലോക ഒമ്പതാം നമ്പറായ ശ്രീകാന്ത് ആദ്യ റൗണ്ടില്‍ അനായാസം ഫ്രാന്‍സിന്റെ ലുകസ് കോര്‍വിയെ പരാജയപ്പെടുത്തി. സ്കോര്‍ 21-12, 21-16.
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ജോനാഥന് ക്രിസ്റ്റിയാണ് ആദ്യ റൗണ്ടില്‍ എച്ച്.എസ്് പ്രണോയിയെ തോല്‍പ്പിച്ചത്. 21-11, 21-14.
ഇന്ത്യയുടെ വൈഷ്ണവി റെഡി ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിന്റെ പോണ്പാവിയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടങ്ങി. സ്കോര്‍ 21-21, 16-21.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ റെങ്കി റെഡ്ഡി – അശ്വിനി പൊന്നപ്പ ടീം മലേഷ്യയുടെ ഗോ ലിയു യിങ്- ചാന് പെങ്ങ് സൂണ്‍ സഖ്യത്തോട് പൊരുതത്തോറ്റു. സ്കോര്‍ 21-18, 19-21, 17-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: