ന്യൂദല്‍ഹി: വിദേശ താരങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഇന്ത്യ വിടണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പരാമര്‍ശം വിവാദമായി.
ട്വിറ്ററിലൂടെ ഓസ്ട്രേലിയ, ഇംഗ്ലീഷ് താരങ്ങളോടുള്ള ഇഷ്ടം വെളിപ്പെടുത്തിയ ആരാധകനോട് രാജ്യം വിടണമെന്ന് കോഹ്ലി ആവശ്യപ്പെട്ടു. ദേശീയ ടീമിനെ പിന്തുണയ്ക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്ന് കോഹ് ലി കൂട്ടിചേര്‍ത്തു.
കോഹ്ലിയുടെ പുതിയ ആപ്പിന്റെ പ്രചരണാര്‍ഥം പുറത്തിറക്കിയ വീഡിയോയിലാണ് വിവാദ പരാമര്‍ശമുള്ളത്. കോഹ്ലിയുടെ മുപ്പതാം ജന്മദിനത്തോടനുബന്ധിച്ചാണ് കോഹ്ലി മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക്് ശേഷം വിശ്രമത്തിലാണ് ഇന്ത്യന്‍ നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: