ശങ്കരദാസ് രാജിവയ്ക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Thursday 8 November 2018 1:37 am IST

കോഴിക്കോട്: ശബരിമലയില്‍ ആചാരലംഘനം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ് വിശ്വാസികളോട് മാപ്പ് പറയണമെന്നും ബോര്‍ഡ് അംഗത്വം രാജിവയ്ക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി. 

ക്ഷേത്രാചാരങ്ങളില്‍ അറിവും വിശ്വാസവുമില്ലാത്തവരെ രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ ദേവസ്വം ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന ഭക്തജനങ്ങളുടെ ആവശ്യം സാധൂകരിക്കുന്ന നടപടിയാണ് ശങ്കരദാസിന്റെ ഭാഗത്തുനിന്നുണ്ടായത്. 

ശബരിമലയിലെത്തിയ ഭക്തജനങ്ങള്‍ക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കാതെ മനുഷ്യാവകാശലംഘനമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. അതേക്കുറിച്ചും വിശദമായ അന്വേഷിക്കണം. ഭക്തജനങ്ങള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നതിനോ സൗകര്യങ്ങള്‍ നിലവിലുണ്ടോയെന്ന് അന്വേഷിക്കുന്നതിലും വിമുഖതയുണ്ടായി. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകു. കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.