റീബില്‍ഡ് കേരള ആപ്പ് പൂട്ടി

Thursday 8 November 2018 11:26 am IST

ആലപ്പുഴ : പ്രളയ ബാധിത പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി കൊണ്ടുവന്ന റീ ബില്‍ഡ് കേരള ആപ്പ് മുന്നറിയിപ്പില്ലാതെ നിര്‍ത്തി. പ്രളയ ബാധിത പ്രദേശങ്ങളിലെ ആളുകള്‍ക്ക് വീട് നിര്‍മാണം ഉള്‍പ്പടയുള്ള സഹായങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവഴിയാണ് ലഭ്യമാക്കിയിരുന്നത്. 

അപ്പ് നിര്‍ത്തിയതോടെ പ്രളയാധിത പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ധനസഹായത്തിന്റെ കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലാതെ നില്‍ക്കുന്നത്. ഇതുസംബന്ധിച്ച് കളക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ വൃത്തങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി വാളണ്ടിയര്‍മാരെ പരിശീലിപ്പിച്ചെങ്കിലും, ഇവര്‍ എത്താത്തതിനെ തുടര്‍ന്ന് ആലപ്പുഴയില്‍ മാത്രം 13000 വീടുകളുടെ വിവരങ്ങള്‍ ഇനിയും ചേര്‍ക്കാനുണ്ട്. വാളണ്ടിയര്‍മാര്‍ ഇല്ലാത്തതിനാല്‍ നിലവില്‍ വീട് നഷ്ടപ്പെട്ടിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.