മുംബൈ: എയര്‍ ഇന്ത്യ കരാര്‍ ജീവനക്കാര്‍ ബുധനാഴ്ച മുതല്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളെല്ലാം വൈകി. മുബൈ വിമാനത്താവളം ഗ്രൗണ്ട് ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് സമരം ചെയ്യാന്‍ ആരംഭിച്ചിരിക്കുന്നത്.
എയര്‍ ട്രാന്‍സ്പോര്‍ട് സര്‍വ്വീസ്, എഐഎടിഎസ്എല്‍ എന്നിവരുടെ കരാര്‍ ജീവനക്കാരാണ് സമരം ചെയ്യുന്നത്.
അതേസമയം സമരം മൂലം വിമാനങ്ങള്‍ വൈകുന്നത് ഉള്‍പ്പടെയുള്ളവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. അന്താരാഷ്ട്ര വിമാനങ്ങളും ഇതോടൊപ്പം വൈകി.
മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ആറ് മണിക്കൂറും, നെവാക്കിലേക്കുള്ളത് രണ്ടര മണിക്കൂറും വൈകിയാണ് പറന്നത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരുടെ ചെക്കിങ് ഉള്‍പ്പടെയുള്ളവ വൈകുന്നത് പരിഹരിക്കുന്നതിനായി അഡീഷണല്‍ സ്റ്റാഫിന്റെ സഹായം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: