പൊരീക്കലില്‍ സംഘര്‍ഷത്തിന്‌ സിപിഎം നീക്കം

Thursday 22 November 2012 9:49 pm IST

പുത്തൂര്‍: ഇടവട്ടം പൊരീക്കല്‍ മേഖലയില്‍ സംഘര്‍ഷത്തിന്‌ സിപിഎം നീക്കം. പൊരീക്കല്‍ ജംഗ്ഷനില്‍ ഉയര്‍ത്തിയിരുന്ന ഫ്ലക്സ്‌ ബോര്‍ഡുകള്‍ തകര്‍ത്തുവെന്ന്‌ ആരോപിച്ച്‌ ആര്‍എസ്‌എസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേരെ അക്രമത്തിനാണ്‌ സിപിഎം ശ്രമം.
അതേസമയം രാത്രിയുടെ മറവില്‍ ബോര്‍ഡുകള്‍ തകര്‍ത്തത്‌ പ്രദേശത്തെ സിപിഎമ്മുകാര്‍ തന്നെയാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌.
പ്രദേശത്ത്‌ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ ആര്‍എസ്‌എസ്‌ താലൂക്ക്‌ ബൗദ്ധിക്‌ പ്രമുഖിനെ കള്ളക്കേസില്‍ കുടുക്കാനാണ്‌ ശ്രമം നടക്കുന്നത്‌. സ്ഥലത്ത്‌ ശ്രീഗുരുജി സേവാസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ പൊതുസമൂഹം ആര്‍എസ്‌എസിനെ അംഗീകരിക്കുന്നതിന്റെ അമര്‍ഷമാണ്‌ സിപിഎം നീക്കത്തിന്‌ പിന്നിലെന്നാണ്‌ സൂചന.
അതേസമയം സ്ഥലത്ത്‌ ഹിന്ദുസംഘടനകള്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ ഇന്നലെ പുലര്‍ച്ചെ സിപിഎമ്മുകാര്‍ കീറിക്കളഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.