ലഖ്നൗ : ദീപാലി ആഘോഷത്തിനിടെ മൂന്ന് വയസ്സുകാരയുടെ വായില്‍ പടക്കം വെച്ച് പൊട്ടിച്ചു. ഉതത്തര്പ്രദേശിലെ മിലാക് ഗ്രാമത്തിലാണ് സംഭവം.
പെണ്‍കുട്ടിയുടെ പിതാവ് ശശി കുമാറിന്റെ പരാതിയില്‍ അയല്‍വാസിയായ ഹര്‍പാല്‍ എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വീടിന് പുറത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടിയെ ഹര്‍പാല്‍ കൂട്ടിക്കൊണ്ടുപോയി വായില്‍ പടക്കംവെച്ച് പൊട്ടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വായില്‍ 50 സ്റ്റിച്ചുകളുണ്ട്. കുടാതെ തൊണ്ടയില്‍ അണുബാധയും ഏറ്റിട്ടുണ്ട്. അപകടത്തില്‍ തൊണ്ടയ്ക്ക് പരിക്കേറ്റത് ഗുരുതരമാണ്.
അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഹര്‍പാല്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കു വേണ്ടി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: