നക്‌സല്‍ ആക്രമണം: സൈനികന്‍ ഉള്‍പ്പടെ 4 പേര്‍ കൊല്ലപ്പെട്ടു

Thursday 8 November 2018 2:29 pm IST

ദന്തേവാഡ : ഛത്തീസ്ഗഢ് ദന്തേവാഡയില്‍ നക്‌സല്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍(ഐഇഡി) സിഐഎസ്എഫ്  ജവാന്‍ ഉള്‍പ്പടെ നാലുപേര്‍ കൊല്ലപ്പട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

നിയമസഭാ തെരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി വിന്യസിച്ച സൈനികനാണ് മരിച്ചത്. സൈനികര്‍ പച്ചക്കറി വാങ്ങി ബസില്‍ വരുന്നതിനിടെ ഇവരുടെ വാഹനത്തിനു നേരെ നക്‌സല്‍ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ മറ്റ് സൈനികര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇതിനു സമീപത്തുള്ള ജഗദല്‍പൂര്‍ ബസ്തറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടുത്തിടെ വരാനിരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.