തിരുവനന്തപുരം : കാറിനു മുന്നിലേക്ക് ഡിവൈഎസ്പി തള്ളിയിട്ടുകൊന്ന സനല്‍കുമാറിന്റെ മരണം തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സനലിനെ ഡിവൈഎസ്പി ഹരികുമാര്‍ കാറിനു മുന്നിലേക്ക് തള്ളിയിടുകയും, വണ്ടിയിടിച്ച് ദൂരത്തേയ്ക്ക് തെറിച്ചുവീണപ്പോള്‍ തലയ്ക്കുള്ളിലുണ്ടായ ആന്തരിക രക്ത സ്രാവവും പരിക്കുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പോലിസിനെ അറിയിച്ചത്.
രാസപരിശോധനയുടെ ഫലം കൂടി പുറത്തുവന്നശേഷം റിപ്പോര്‍ട്ട് പോലീസിന് കൈമാറും. അതേസമയം ഒളിവില്‍ പോയ ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: