ചെന്നൈ : തമിഴ്നാട് ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് നടന് കമല്‍ ഹാസന്. 20 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്നും 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നുമാണ് നേരത്തെ അറിയിച്ചിരുന്നത്.
കമല്‍ഹാസന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉപ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും എപ്പോള്‍ നടത്തിയാലും നേരിടാന്‍ തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം തയ്യാറാണ്. വാഗ്ദാനങ്ങള്‍ നല്കുന്നതിലല്ല ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടാനാണ് ഉദ്ദേശിക്കുന്നതെന്നും കമല്‍ ഹാസന് അറിയിച്ചു.
അന്തരിച്ച എം. കരുണാനിധിയും, എഐഎഡിഎംകെയിലെ എ. കെ. ബോസും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലും ദിനകരന് പക്ഷത്തുള്ള അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ മണ്ഡലങ്ങളിലുമാണ് ഉപ തെരഞ്ഞെടുപ്പ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: