കേരള ജനത ധര്‍മ യുദ്ധത്തില്‍, രഥയാത്ര പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കും: യെദ്യൂരപ്പ

Thursday 8 November 2018 6:06 pm IST
കേരള ജനത ഒന്നടങ്കം ധര്‍മ യുദ്ധത്തിന്റെ പാതയിലാണ്. ഭാരതമൊട്ടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ കേരള ജനത സമരപാതയിലാണ്. ആചാരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തിലാണ് ജനങ്ങള്‍. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് വേദനാജനകമാണ്. ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ ആചാരങ്ങളെ അട്ടിമറിക്കുകയാണ്. ആചാരം ലംഘിക്കാനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പ് സാവകാശം കാട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഹൈന്ദവ ജനതയുടെ ആചാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

കാസര്‍കോട്: കേരള ജനത ധര്‍മ യുദ്ധത്തിലാണെന്നും രഥയാത്ര പിണറായി ഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് ബി.എസ്.യെദ്യൂരപ്പ പറഞ്ഞു. ശബരിമല ആചാരങ്ങള്‍ അട്ടിമറിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട് മധൂര്‍ മദനേന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിനു സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ നേതാക്കളായ അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ള, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് രഥയാത്ര നയിക്കുന്നത്. ജാഥാനായകര്‍ക്ക് രഥയാത്രയുടെ ധര്‍മദണ്ഡ് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കേരള ജനത ഒന്നടങ്കം ധര്‍മ യുദ്ധത്തിന്റെ പാതയിലാണ്. ഭാരതമൊട്ടാകെ ദീപാവലി ആഘോഷിക്കുമ്പോള്‍ കേരള ജനത സമരപാതയിലാണ്. ആചാരം സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തിലാണ് ജനങ്ങള്‍. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ എടുത്ത നിലപാട് വേദനാജനകമാണ്. ഇടതുപക്ഷവും വലതുപക്ഷവും കേരളത്തിലെ ആചാരങ്ങളെ അട്ടിമറിക്കുകയാണ്. ആചാരം ലംഘിക്കാനുള്ള തീരുമാനം എടുക്കുന്നതിനു മുമ്പ് സാവകാശം കാട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണമായിരുന്നു. ഹൈന്ദവ ജനതയുടെ ആചാരത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രം വെച്ചാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇടുപക്ഷ നേതാക്കളെന്ന് എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ഇഎംഎസും എകകെജിയും പരാജയപ്പെട്ടിടത്ത് പിണറായി വിജന് വിജയം അസാധ്യമാണ്. സിപിഐഎമ്മിനെ വിഘാദ രോഗം ബാധിച്ചിരിക്കുകയാണ്. ഒരുഭാഗത്ത് വിശ്വാസികളായ ജനസമൂഹവും മറുഭാഗത്ത് നിരീശ്വര വാദികളാ സിപിഐഎമ്മും തമ്മിലുള്ള ധര്‍മ്മയുദ്ധമാണ് നടക്കുന്നത്. ഹര്‍ത്താല്‍ സുപ്രീം കോടതി നിരോധിച്ചപ്പോള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ പറ്റുന്ന വിധികളെ പുറപ്പെടുവിക്കാവുയെന്ന് പറഞ്ഞത് സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് തന്നെയാണ്. അത് കണ്ണൂരിലെ പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയാണ് ബിദെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ചെയ്തത്. അതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് പറയുന്ന സിപിഎം വിഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത്. യുവമോര്‍ച്ച വേദിയില്‍ നടത്തിയ പ്രസേഗത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സിപിഎമ്മിന്റെ പാര്‍ട്ടി ചരിത്രത്തില്‍ ആരോടെങ്കിലും പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിലത് ശ്രീധരന്‍ പിള്ളയോടാണെന്ന കാര്യം മറക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല സംരക്ഷണ രഥയാത്ര ശബരീശ സന്നിധിയിലെത്തിച്ചേരുമ്പോള്‍ കേരളം ഭരിക്കുന്ന പിണറായി വിജയന് മനംമാറ്റമുണ്ടാകട്ടേയെന്ന് അയ്യപ്പനോട് പ്രാര്‍ത്ഥിക്കുന്നതായി എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഹൈന്ദവ വിഭാഗത്തെ പല തട്ടുകളാക്കി തിരിച്ച് തകര്‍ക്കാനാണ് കേരളത്തിലെ ഭരണകൂടം ശ്രമിക്കുന്നത്. വിദ്യാഭാസ കാലഘട്ടം മുതല്‍ തുടങ്ങുന്നതാണ് ഈ വേര്‍തിരിവ്. സംവരണം, മെഡിക്കല്‍ പ്രവേശനം തുടങ്ങിയ വിഷയങ്ങളിലുണ്ടായ സുപ്രീംകോടതി വിധികലെ മറികടക്കാന്‍ നിമയനിര്‍മ്മാണം നടത്തിയവര്‍ ശബരിമല വിഷയത്തില്‍ കാണിക്കുന്ന മൗനം ഹിന്ദുസമൂഹത്തെ തമ്മില്‍ തല്ലിക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.