കെവിന്‍ വധം: കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചു വിട്ടു

Thursday 8 November 2018 7:37 pm IST
കെവിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചുവെക്കുകയായിരുന്നു. ഇതിന് പുറമെ ഗുണ്ടാസംഘത്തില്‍ നിന്നും കൈക്കൂലിയും വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് എഎസ്ഐ ടി.എം.ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്.

കോട്ടയം: കെവിന്‍ കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി. എഎസ്ഐ ടി.എം.ബിജുവിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്.

കെവിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാമായിരുന്നിട്ടും മറച്ചുവെക്കുകയായിരുന്നു. ഇതിന് പുറമെ ഗുണ്ടാസംഘത്തില്‍ നിന്നും കൈക്കൂലിയും വാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് എഎസ്ഐ ടി.എം.ബിജുവിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്.

ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കുകയും ചെയ്തു സംഭവത്തെ തുടര്‍ന്ന് ഐജി വിജയ് സാഖറെ ഉള്‍പ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.