സഹനടന്‍മാര്‍ മുങ്ങിമരിച്ച സംഭവം; നടന്‍ ദുനിയാ വിജയ്‌ക്കെതിരെ കുറ്റപത്രം

Thursday 8 November 2018 7:43 pm IST
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടഞ്ഞത് ഉള്‍പ്പെടെ നിരവധി കേസുകളാണ് ദുനിയാ വിജയ്‌കെതിരെ ഉള്ളത്.

ബെംഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടന്‍മാര്‍ തടാകത്തില്‍ മുങ്ങി മരിച്ച സംഭവത്തില്‍ പ്രശസ്ത നടന്‍ ദുനിയാ വിജയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഈ സംഭവത്തില്‍ പോലീസിനെ കയ്യേറ്റം ചെയ്തതായും ദുനിയാ വിജയ്‌ക്കെതിരെ കേസുണ്ട്.

2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മ്മാതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടഞ്ഞത് ഉള്‍പ്പെടെ നിരവധി കേസുകളാണ് ദുനിയാ വിജയ്‌കെതിരെ ഉള്ളത്.

ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ സഹ നടന്‍മാരായ ഉദയ്, അനില്‍ എന്നിവരാണ് തിപ്പഗോണ്ടനഹള്ളി തടാകത്ില്‍ മുങ്ങി മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.