സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടല്‍

Thursday 8 November 2018 8:10 pm IST
സനലുമായി ഡിവൈഎസ്പി ബി.ഹരികുമാര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടെന്നും തുടര്‍ന്ന് ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളുകയുമായിരുന്നു. തുടര്‍ന്ന് സനലിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കാറിനുമിന്നിലേക്ക് ഡിവൈഎസ്പി തള്ളിയിട്ട് കൊന്ന കൊടങ്ങാവിള സ്വദേശി സനല്‍കുമാര്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സനലുമായി ഡിവൈഎസ്പി ബി.ഹരികുമാര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടെന്നും തുടര്‍ന്ന് ഹരികുമാര്‍ സനലിനെ റോഡിലേക്ക് തള്ളുകയുമായിരുന്നു. തുടര്‍ന്ന് സനലിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സനലിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഹരികുമാര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.