മാനന്തവാടി: ശബരിമലയെ തകര്‍ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് ജില്ലയിലെത്തും. യാത്ര വിജയിപ്പിക്കാന്‍ എല്ലാ ഒരുക്കങ്ങളും ആയതായി എന്‍ഡിഎ ജില്ലാ നേതൃത്വം അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ സ്വീകരണത്തിനുശേഷം പൊതുസമ്മേളനം നടക്കും. നാല് മണിക്ക് ജില്ലാ കവാടമായ ബോയ്സ് ടൗണിലെത്തുന്ന യാത്രയെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് ആനയിക്കും. തലപ്പുഴ വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് അമ്മമാര്‍ ആരതി ഉഴിഞ്ഞ് യാത്രയെ വരവേല്‍ക്കും. മാനന്തവാടി എരുമതെരുവ് കഞ്ചികമാക്ഷി ക്ഷേത്ര പരിസരത്ത് നിന്നും കാല്‍നടയായി യാത്ര അയ്യപ്പഭക്തരുടെ അകമ്പടിയോടെ സമ്മേളനവേദിയായ ഗാന്ധി പാര്‍ക്കില്‍ എത്തിചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: