കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂടെകൊണ്ടുപോയി പലസ്ഥലത്തും പീഡനത്തിനിരയാക്കിയ യുവാവിനെ ടൗണ്‍ സിഐ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ നിന്നും പിടികൂടി. തമിഴ്നാട് വിരുതാചലം ജില്ലയിലെ കടലൂര്‍ ദേവന്കുടി സ്വദേശി പാണ്ട്യന്റെ മകന് പ്രേംകുമാറി(21)നെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിന് തൊട്ടടുത്തായ ദേവന്കുടിയില് നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. സാഹസികമായും അതീവ രഹസ്യമായും നടത്തിയ നീക്കത്തിനൊടുവിലാണ് പോലീസ് സംഘം ഇയാളെ പിടികൂടി കണ്ണൂരിലെത്തിച്ചത്.
കഴിഞ്ഞ ജനവുരി 21 ന് കണ്ണൂര്‍ പന്നേന്‍പാറയില്‍ നിന്നാണ് പതിനേഴുകാരിയെ യുവാവ് പ്രലോഭിപ്പിച്ച് കൊണ്ടു പോയത്. സേലം സ്വദേശിയായ പെണ്‍കുട്ടി പന്നേന്‍പാറയില്‍ അമ്മാവന്റെ വീട്ടില്‍ കഴിഞ്ഞു വരികയായിരുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ടൗണ്‍ സിഐയുടെ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.കെ.സജിത്ത്, സി.രഞ്ചിത്ത്, ശിവാനന്ദ്, സിപിഒ ലിജേഷ് എന്നിവരും സിഐയുടെ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: