അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Thursday 8 November 2018 10:31 pm IST

 

ഇരിക്കൂര്‍: നാടക നടനും സംവിധായകനും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന കുയിലൂരിലെ കാപ്പാടന്‍ നാരായണന്‍ എന്ന നാണുവേട്ടനെ കുയിലൂര്‍ സൗഹൃദവേദി അനുസ്മരിച്ചു. ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ എന്ന നിലയിലും മികച്ച നടക നാടനായും സംവിധായകനായും ഗ്രാമീണ മേഖലയില്‍ സാംസ്‌കാരിക രംഗത്ത് ഉണര്‍വുണ്ടാക്കാന്‍ ഏറെനാള്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നാണുവേട്ടന്‍ കഴിഞ്ഞദിവസമാണ് അന്തരിച്ചത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ജന്മനാടായ പായത്തുനിന്ന് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ നല്ലൊരു സൗഹൃദ കൂട്ടായ്മ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പായം ഗ്രാമീണ ഗ്രന്ഥാലയം പ്രതിഭാ കലാവേദിയുടെ നേതൃത്വത്തില്‍ ആദരവും ഏറ്റുവാങ്ങിയിരുന്നു.

കുയിലൂര്‍ പൊതുജന ഗ്രന്ഥാലയം പ്രവര്‍ത്തകനായും സംഗമം തീയറ്റേഴ്‌സിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമായ നാണുവേട്ടന്‍ നിരവധി ഗ്രാമീണ നാടകവേദികളില്‍ നടനായും സംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.

 കുയിലൂര്‍ സൗഹൃദ വേദിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണയോഗം വാര്‍ഡ് അംഗം എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ലക്ഷ്മണന്‍ കുയിലൂര്‍ അധ്യക്ഷത വഹിച്ചു. എം.പവിത്രന്‍ പായം, കെ.വി.രാഘവന്‍, കെ.ബി.ശിവന്‍, ആര്‍.രാജന്‍, കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ.വി.സന്തോഷ്, കെ.ഉദേഷ്‌കുമാര്‍, പി.വി.പ്രശാന്തന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.