കണ്ണൂര്‍: ജില്ലാ പോലീസ് കായികമേള ഇന്നും നാളെയുമായി പോലീസ് മൈതാനിയില്‍ നടക്കും. ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ സാന്നിധ്യത്തില്‍ കണ്ണൂര്‍ റേഞ്ച് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനിലെയും കണ്ണൂര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, സ്പെഷ്യല്‍ യൂണിറ്റുകളിലെയുമായി 200 ല്‍പ്പരം കായികതാരങ്ങള്‍ പങ്കെടുക്കും. പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക മത്സരം ഉണ്ടാകും.
സമാപന സമ്മേളനത്തില്‍ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ പ്രിന്‍സിപ്പാള്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എം.ജെ.വിജയ് മുഖ്യാതിഥിയാകും. തുടര്‍ന്ന് സമ്മാനദാനവും കലാ സാംസ്കാരിക പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: