സാലറി ചലഞ്ച് :എന്‍ജിഒ സംഘ് കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു

Friday 9 November 2018 1:33 am IST

തിരുവനന്തപുരം:  സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധി നടപ്പിലാക്കാത്ത സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ചീഫ് സെക്രട്ടറിക്കും, ധനകാര്യ വകുപ്പ് സെക്രട്ടറിയ്ക്കുമെതിരെ കേരള എന്‍ജിഒ സംഘ് കോടതിയലക്ഷ്യകേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തതായി എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍ കുമാറും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറുംഅറിയിച്ചു. 

ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക സംഭാവനയായി നല്‍കാമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കിയിലെന്ന മാത്രമല്ല പുതിയ ഉത്തരവിലൂടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം വേണമെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ് . മുഴുവന്‍ ജീവനക്കാരില്‍ നിന്നും പുതുക്കിയ സമ്മതപത്രം വാങ്ങി ജീവനക്കാര്‍ സ്വമേധയാ നല്‍കുന്ന തുക സ്പാര്‍ക്ക് വഴി കുറവ് ചെയ്യണമെന്നും എന്‍ജിഒ സംഘ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.