ജെന്നിങ്ങ്‌സിന് സെഞ്ചുറി; ശ്രീലങ്കയ്ക്ക് ജയിക്കാന്‍ ഇനി 447 റണ്‍സ് വേണം

Friday 9 November 2018 1:36 am IST

ഗാലെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 462 റണ്‍സ്് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിക്കുന്ന ശ്രീലങ്ക മൂന്നാം ദിനം കളി നിര്‍ത്തിമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ പതിനഞ്ച് റണ്‍സ് എടുത്തിട്ടുണ്ട്. രണ്ട്് ദിവസത്തെ കളിശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ ഇനി 447 റണ്‍സ് കൂടിവേണം.

ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്ങ്‌സ് പുറത്താകാതെ നേടിയ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് 322 റണ്‍സ്് നേടി രണ്ടാം ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചതോടെയാണ് ശ്രീലങ്കയുടെ ലക്ഷ്യം 462 റണ്‍സായത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇംഗ്ലണ്ട്് 139 റണ്‍സ് ലീഡ് നേടിയിരുന്നു.

ജെന്നിങ്ങ്‌സ് 280 പന്തില്‍ ഒമ്പത് ഫോറുകളുടെ അകമ്പടിയില്‍ 146 റണ്‍സ് നേടി കീഴടങ്ങാതെ നിന്നു. ബെന്‍സ്‌റ്റോക്‌സ് (62), ജോസ് ബട്ട്‌ലര്‍ (35), ഫോക്‌സ് (37) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. വിക്കറ്റ് നഷ്ടം കൂടാതെ 38 റണ്‍സെന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്.

സ്‌കോര്‍: ഇംഗ്ലണ്ട്: 342, ആറിന് 322 ശ്രീലങ്ക: 203, വിക്കറ്റ് നഷ്ടം കൂടാതെ 15.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.