ഗയാന: വനിതകളുടെ ട്വന്റി 20 ലോകകപ്പില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും.
അഞ്ചുതവണ ലോകകപ്പില്‍ മത്സരിച്ചെങ്കിലും ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം നേടാനായിട്ടില്ല. 2009, 2010 വര്‍ഷങ്ങളില്‍ സെമിഫൈനലിലെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് മത്സരിക്കുന്നത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 11 ന് പാക്കിസ്ഥാനുമായി ഏറ്റുമുട്ടും. 15 ന് അയര്‍ലന്‍ഡിനെ എതിരിടും. അവസാന ഗ്രൂപ്പ് മത്സരത്തില്‍ 17 ന് മൂന്ന് തവണ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുമായി കൊമ്പുകോര്‍ക്കും.
ഇന്ത്യന്‍ വനിതകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇന്ത്യന്‍ കോച്ച് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: