ഹോക്കി ലോകകപ്പ്: സുനില്‍, രൂപീന്ദര്‍ സിങ് പുറത്ത്

Friday 9 November 2018 1:32 am IST

ന്യൂദല്‍ഹി: ഹോക്കി ലോകകപ്പിനുളള പതിനെട്ടംഗ ടീമിനെ പ്രഖ്യാപിച്ചു. എസ്.വി സുനില്‍, രുപീന്ദര്‍ സിങ്, രമണ്‍ദീപ് സിങ്ങ് എന്നിവരെ ഒഴിവാക്കി.

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിനിടയ്ക്ക് പരിക്കേറ്റ സുനിലും ബ്രെഡയിലെ ചാമ്പ്യന്‍ ട്രോഫിക്കിടെ പരിക്കേറ്റ രമണ്‍ദീപ് സിങ്ങും പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. മോശം ഫോം തുടരുന്ന സാഹചര്യത്തിലാണ് രൂപീന്ദര്‍ പാല്‍ സിങ്ങിനെ ഒഴിവാക്കിയത്്.

പതിനാറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് ഈമാസം 28 ന് ഭുവനേശ്വറില്‍ ആരംഭിക്കും. ഡിസംബര്‍ പതിനാറിനാണ് ഫൈനല്‍.

ഇന്ത്യ പൂള്‍ സിയിലാണ് മത്സരിക്കുക. ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 28 ന് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ലോക മൂന്നാം നമ്പന്‍ ബെല്‍ജിയം, കാനഡ എന്നിവയാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

ഇന്ത്യന്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: പി.ആര്‍. ശ്രീജേഷ്, കൃഷന്‍ ബഹാദുര്‍ പഥക്ക്. പ്രതിരോധനിരക്കാര്‍: ഹര്‍മന്‍പ്രീത് സിങ്, വീരേന്ദ്ര ലാക്ര, വരുണ്‍ കുമാര്‍, കോതജിത്ത്് സിങ്, സുരേന്ദ്രര്‍ കുമാര്‍, അമിത് രോഹിദാസ്. മധ്യനിരക്കാര്‍: മന്‍പ്രീത് സിങ് (ക്യാപ്റ്റന്‍), ചിങ്ങല്‍സന സിങ് (വൈസ് ക്യാപ്റ്റന്‍), നീലകണ്ഠ ശര്‍മ, ഹാര്‍ദിക് സിങ് , സുമിത്. മുന്നേറ്റ നിരക്കാര്‍: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, സിംരഞ്ജിത്ത് സിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.