സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടര്‍ ഫൈനലില്‍

Friday 9 November 2018 1:33 am IST

ഫൂഹോ: മുന്‍ ചാമ്പ്യന്മാരായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെള്ളി മെഡല്‍ നേടിയ സിന്ധു പ്രീ-ക്വാര്‍ട്ടറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തായ്‌ലന്‍ഡിന്റെ ബുസാനനെ പരാജയപ്പെടുത്തി. സ്‌കോര്‍ : 21-21, 21-15.

ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 10-21, 21-9, 21-9 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കെ. ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. മത്സരം നാല്‍പ്പത്തിയഞ്ച് മിനിറ്റ് നീണ്ടു.

മൂന്നാം സീഡായ സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം സീഡായ ഹി ബിങ്ജിയാവോയെ നേരിടും.നേരത്തെ രണ്ട് തവണ ബിങ്ജിയാവോയുമായി ഏറ്റുമുട്ടിയപ്പോള്‍ സിന്ധു തോറ്റു.

ഇരുപത്തിയഞ്ചുകാരനായ ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ ചോ ടീന്‍ ചെന്നിനെ നേരിടും. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ശ്രീകാന്ത് രണ്ട് തവണ ചെന്നിനോട് തോറ്റു. ഒരിക്കല്‍ ശ്രീകാന്ത് വിജയം നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.