ആണത്തമുള്ള രാഷ്ട്രീയക്കാര്‍ക്കുള്ളതാണ് ജയില്‍: ശ്രീധരന്‍ പിള്ള

Friday 9 November 2018 3:48 am IST

നീലേശ്വരം(കാസര്‍കോട്): ആണത്തമുള്ള രാഷ്ട്രീയക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് ജയിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ജനസേവകരായ രാഷ്ടീയക്കാര്‍ പോരാട്ടം നടത്തുന്നത് സ്വാഭാവികമാണ്. പിണറായി വിജയനും മുല്ലപ്പള്ളിയും വിചാരിച്ചാല്‍ ശ്രീധരന്‍ പിള്ളയെ തകര്‍ക്കാനാവില്ല. കോഴിക്കോട് യുവമോര്‍ച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ കലാപത്തിന് അഹ്വാനം നടത്തിയെന്ന വകുപ്പില്‍ കേസെടുത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റായ അന്നു മുതല്‍ സിപിഎമ്മും കോണ്‍ഗ്രസും തന്നെ വേട്ടയാടുകയാണ്. ഇല്ലാത്ത പ്രചരണങ്ങള്‍ നടത്തി കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകരോട് കലാപത്തിന് ആഹ്വാനം നടത്തിയിട്ടില്ല. നിയമവാഴ്ചയെ വെല്ലുവിളിക്കാന്‍ തയാറല്ല. പരമോന്നത നീതിപീഠത്തിന്റെ ഔന്നിത്യത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ല. അന്നത്തെ പ്രസംഗത്തില്‍ അണുവിടവിടാതെ ഉറച്ചു നില്‍ക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.