മുംബൈ : മഹാരാഷ്ട്രയില്‍ പല്‍ഘറിന്‍ സമീപത്തായി ചരക്കു തീവണ്ടിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. രണ്ടു വാഗണുകള്‍ മൊത്തം കത്തി നശിച്ചു. പ്രദേശവാസികളും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരും അവസരോചിതമായി പ്രവര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് തീ അണയ്ക്കാനായത്. തീപിടിച്ച വാഗണില്‍ നിന്നും ബാക്കിയുള്ളവ വേര്‍പെടുത്തിയതിനാല്‍ കൂടുതല്‍ എണ്ണത്തിലേക്ക് തീ പടരുന്നത് തടയാനായി.
അതേസമയം അപകടത്തെ തുടര്‍ന്ന് മുംബൈ അഹമ്മദാബാദ് വഴിയുള്ള 12 ട്രെയിനുകള്‍ നിര്‍ത്തലാക്കി. ഇതുസംബന്ധിച്ച് റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: