തിരുവനന്തപുരം: കാവുവിള സ്വദേശി സനല്‍കുമാറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കുടുംബം സമരത്തിലേക്ക്. സനല്‍ കുമാറിനെ ആക്രമിച്ച കൊടങ്ങാവിളയില്‍ രണ്ട് മക്കളുമായി സമരം നടത്തുമെന്ന് ഭാര്യ വിജി അറിയിച്ചു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് സനല്‍ കുമാറിന്റെ സഹോദരിയും വ്യക്തമാക്കി. ഡിവൈഎസ്പിയെ എന്നാണോ അറസ്റ്റ് ചെയ്യുന്നത് അന്ന് വരെ അവിടെ സമരം തുടരാനാണ് ഭാര്യ വിജിയുടെ തീരുമാനം. കൂടാതെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ച് പുരോഗമിക്കുകയാണ്.
കൊലപാതകം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും ഹരികുമാര്‍ ഒളിവില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: