ഛത്തിസ്ഗഢ്: എസി മുറിയിലിരിക്കുന്ന നഗര മാവോയിസ്റ്റുകളെ കോണ്‍ഗ്രസ് പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജാഗദല്പുരില് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. നഗരങ്ങളില്‍ ശീതീകരിച്ച വീടുകളില്‍ കഴിയുന്ന അര്‍ബന്‍ മാവോവാദികള്‍ നക്സല്‍ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതായി മോദി ആരോപിച്ചു.
വലിയ കാറുകളില്‍ സഞ്ചരിക്കുന്ന അവരുടെ മക്കള്‍ വിദേശരാജ്യങ്ങളില്‍ പഠിക്കുന്നു. പാവപ്പെട്ട ആദിവാസികളെ കബളിപ്പിച്ചാണ് ഇത്തരക്കാര്‍ ജീവിക്കുന്നത്. എന്തിനാണ് ഇവരെ കോണ്‍ഗ്രസ് പിന്തുണക്കുന്നതെന്നും മോദി ചോദിച്ചു.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാര്‍ഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: