ജിഎസ്ടി പ്രാക്ടിഷ്ണര്‍മാര്‍ ഡിസംബര്‍ 31ന് മുന്‍പ് യോഗ്യത നേടണം

Saturday 10 November 2018 2:45 am IST

തിരുവനന്തപുരം: ജിഎസ്ടി നിയമത്തിന്‍ കീഴില്‍ നികുതി പ്രാക്ടീഷ്ണര്‍മാരായി എന്‍ട്രോള്‍ ചെയ്തിട്ടുള്ള അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തിപരിചയമുള്ള വ്യക്തികള്‍ ഡിസംബര്‍ 31ന് മുന്‍പ് യോഗ്യത നേടണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു. വാറ്റ്/സര്‍വ്വീസ്് ടാക്‌സ് നിയമപ്രകാരം ടാക്‌സ് പ്രാക്ടീഷ്ണര്‍മാരായി പ്രവര്‍ത്തിക്കുകയും എന്നാല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തിപരിചയവുമുള്ളവരാണ് യോഗ്യതാ പരീക്ഷ  എഴുതേണ്ടത്. 

നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റ്ംസ്, ഇന്‍ഡയറക്ട് ടാക്‌സ് ആന്റ് നര്‍ക്കോട്ടിക്‌സി (എന്‍എസിഐഎന്‍)നാണ് യോഗ്യത പരീക്ഷ നടത്താനുള്ള ചുമതല. രാജ്യത്തൊട്ടാകെയുള്ള വിവിധ കേന്ദ്രങ്ങളില്‍ വച്ച് ഡിസംബര്‍ ഏഴിന് രവിലെ 11.30 മുതല്‍ 01.30 വരെയാണ് പരീക്ഷ. ഓണ്‍ലൈനായി നടത്തുന്ന പരീക്ഷയില്‍ ഇരുനൂറ് മാര്‍ക്കിനുള്ള നൂറ് മള്‍ട്ടിപ്പിള്‍ചോയ്‌സ് ചോദ്യങ്ങളാണ് ഉണ്ടാവുക. നൂറ് മാര്‍ക്കാണ് പരീക്ഷയില്‍ യോഗ്യത നേടാന്‍ ആവശ്യം.

ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് പരീക്ഷ നടത്തുന്നത്. ഡിസംബര്‍ ഏഴിന് നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്‍എസിഐഎന്‍, സിബിഐസി എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാകുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. നവംബര്‍ 16 മുതല്‍ 25 വരെയാണ് രജിസ്‌ട്രേഷന്‍ ലിങ്ക് ലഭ്യമാകുക. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.