വാരണാസി: വാരണാസിയില്‍ പുതുതായി നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ടെര്‍മിനല്‍ നവംബര്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. ഗംഗാ നദിയില്‍ നിര്‍മ്മിച്ച ആദ്യത്തെ ടെര്‍മിനലിന്റെ പണിയാണ് പൂര്‍ത്തിയായത്. രണ്ടും മൂന്നും ടെര്‍മിനലുകളുടെ പണി പുരോഗമിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ജല്‍ മാര്‍ഗ് വികാസ് പദ്ധതിയുടെ ഭാഗമായി വാരണാസി മുതല്‍ ഹാല്‍ഡിയ വരെ ഉള്ള ഇടനാഴി വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ടെര്മിനലുകളാണിവ. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 1500 മുതല്‍ 2000 ടണ്‍ കപ്പലുകളുടെ ഗതാഗതം സാധ്യമാകും. ചരക്കു നീക്കം സുഗമമാക്കുകയാണ് ഈ പദ്ധതി ഉന്നം വെയ്ക്കുന്നത്.
പദ്ധതിയുടെ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാരും ലോകബാങ്കും ചേര്‍ന്നാണ് നടത്തുന്നത്. ആകെ 5,369 കോടി ആണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: