തിരുവനന്തപുരം: സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് ഗവര്‍ണറെ കണ്ട് പരാതി നല്കി. തന്റെ ജോലി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
ആശ ലോറന്‍സ് മകന് മിലനുമൊത്താണ് പരാതി നല്കാന് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ ഉപവാസ സമരത്തില്‍ മിലന് പങ്കെടുത്തിരുന്നു. ഇതിന് പ്രതികാരമായി സിഡ്കോയില്‍ ജോലിനോക്കുന്ന ആശ ലോറന്‍സിനെ പിരിച്ചുവിടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തി.
തനിക്കെതിരെ മറ്റുജീവനക്കാരില്നിന്ന് കള്ളപ്പരാതി എഴുതിവാങ്ങുന്നു. മകനെയും തന്നെയും സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി ആശ ലോറന്‍സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: