ലണ്ടന്‍ : പ്രധാനമന്ത്രി തെരേസ മേയിന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മന്ത്രി ജോ ജോണ്സണ് രജിവെച്ചു.
ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ജോ. രണ്ടാം ലോക മഹായുദ്ധത്തേക്കാള്‍ ഭീകരാവസ്ഥയിലാണ് ബ്രിട്ടണ്. അതുകൊണ്ടു തന്നെ തീരുമാനം പുനഃപരിശോധിക്കണം. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതിനായി നല്കിയ വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും ജോ കൂട്ടിച്ചേര്‍ത്തു.
അഭിപ്രായ വോട്ടെടുപ്പില്‍ മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഉണ്ടായിരുന്നത്. കരാര്‍ അംഗീകരിക്കുക, കരാറില്‍ നിന്ന് പുറത്തുപോവുക, യൂറോപ്യന്‍ യൂണിയനില്‍ നിലനില്ക്കുക എന്നിവയാണ് നിര്‍ദ്ദേശങ്ങള്‍.
വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജോയുടെ സഹോദരന് ബ്രോയ് ജോണ്‍സണും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂലൈയില്‍ രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: