ശ്രീനഗര്‍: ജമ്മു കാശ്മിരിലെ പുല്‍വാമയില്‍ രണ്ട് ഭീകരരെ സെന്യം വധിച്ചു. കൊല്ലപ്പെട്ട ഭീകരരുടെ കൈവശമുണ്ടായിരുന്ന മാരകായുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
ഇന്ന് പുലര്‍ച്ചയോടെയാണ് പുല്‍വാമ ജില്ലയിലെ ടികൂന് ഗ്രാമത്തില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ വധിക്കുകയായിരുന്നു.
ഷോപ്പിയാനിലെ സഫ്നഗ്രിയില് കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: