ചെന്നൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ സമ്പൂര്‍ണവിജയം തേടി ഇന്ത്യ ഇറങ്ങുന്നു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കും. ആദ്യ രണ്ട് മത്സരങ്ങളിലും വിജയക്കൊടി നാട്ടിയ ആതിഥേയര്‍ പരമ്പര നേടിക്കഴിഞ്ഞു. ചെന്നൈയിലെ പിച്ച് ബാറ്റിങ്ങിനെ തുണയ്്ക്കുന്നതിനാല് റണ്ണൊഴുകുമെന്നാണ് പ്രതീക്ഷ. രാത്രി 7.30 ന് മത്സരം ആരംഭിക്കും.
ടെസ്റ്റിലും ഏകദിനത്തിലുമൊക്കെ തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ആശ്വാസ വിജയം തേടിയാണ് ഇന്ന് കളിക്കളത്തിലിറങ്ങുക. സ്ഥിരം ഓപ്പണര്‍മാരായ ക്രിസ് ഗെയിലിന്റെയും ഇവിന്‍ ലൂയിസിന്റെയും അഭാവം അവരുടെ പ്രകടനത്തെ വല്ലാതെ ബാധിച്ചു. പരിചയ സമ്പന്നരായ കീരണ്‍ പോള്ളാര്‍ഡ്, ഡാരന്‍ ബ്രാവോ, രാംദിന് എന്നിവര്‍ക്കൊന്നും അവസരത്തിനൊത്തുയരാനായില്ല. മികച്ച ഫോം നിലനിര്‍ത്തുന്ന ഷിംറോണ്‍ ഹെറ്റ്മെയറിലാണ് അവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: