ഇരിട്ടി: റവന്യുഭൂമിയിലെ കൈയ്യേറ്റം സ്വമേധയാ പൊളിച്ചുമാറ്റാന്‍ തയ്യാറായ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും എന്‍ഒസി നല്‍കുമെന്ന് തഹസില്‍ദാര്‍ കെ.കെ.ദിവാകരന് അറിയിച്ചു. സര്‍വകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ക്ക് നില്‍ക്കാതെ റവന്യൂ വകുപ്പ് മാര്‍ക്ക് ചെയ്ത് നല്കിയ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റിയ വ്യാപാരികള്‍ക്കാണ് എന്‍ഒസി നല്കാന് തീരുമാനിച്ചത്.
തലശ്ശേരി-വളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി ചില കെട്ടിടഉടമകളും വ്യാപാരികളും സര്‍വകക്ഷി യോഗതീരുമാന പ്രകാരം റവന്യൂ വകുപ്പ് അളന്ന് മാര്‍ക്കുചെയ്ത് നല്‍കിയിട്ടും കൈയ്യേറ്റഭാഗങ്ങള് പൊളിച്ച് നീക്കാന്‍ തയാറായിരുന്നില്ല. ഇതേത്തതുടര്‍ന്ന് ഇത്തരം വ്യാപാരികള്‍ക്ക് ലൈന്‍സന്‍സ് പുതുക്കി നല്‍കരുതെന്നും കെട്ടിടനികുതി സ്വീകരിക്കാന്‍ പാടില്ലെന്നും നഗരസഭയോടും വില്ലേജ് അധികൃതരോടും തഹസില്‍ദാര്‍ നിര്‍ദേശിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷംപേരും കെട്ടിടഭാഗങ്ങള്‍ പൊളിച്ച് നീക്കി ടൗണ്വികസനവുമായി സഹകരിക്കുകയും ചെയ്തു. ഇത്തരം വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എന്‍ഒസി നല്‍കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: