മുണ്ടേരി: നൂറുവര്‍ഷം പിന്നിട്ട മുണ്ടേരി എല്‍പി സ്കൂള്‍ ഇനി ഹൈടെക് നിലവാരത്തിലേക്ക്്. ഒട്ടേറെ തലമുറകള്‍ക്ക് അറിവിന്റെ ലോകം തുറന്നുകൊടുത്ത വിദ്യാലയത്തില്‍ പുതുതായി നിര്‍മിച്ച കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യുന്നതോടെ സ്കൂള്‍ അധികൃതരുടെയും നാട്ടുകാരുടെയും വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.
നാളെ ഉച്ചക്ക് 12ന് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ഹൈടെക് നിലവാരത്തിലുള്ള ക്ലാസ് മുറികളും നൂതന പഠന സജ്ജീകരണങ്ങളും പൂര്‍ണമായി ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പൂര്‍ത്തീകരിച്ചതെന്ന് സംഘാടകസമിതി ചെയര്മാന് കൂടിയായ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷനും ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.പ്രഭാകരനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: