തിരുവനന്തപുരം : സനലിന്റേത് അപകട മരണമാക്കി ചിത്രീകരിക്കാന്‍ പോലീസ് ശ്രമിക്കുന്നെന്ന് ഭാര്യ വിജി. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ഇതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയ സമീപിക്കുമെന്നും പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയെങ്കിലും തന്റെ മൊഴിയെടുത്തില്ല. അപകട മരണമാക്കി വരുത്തി അവര്‍ തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ കോടതിയുടെ മേല്‍ നോട്ടത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുമെന്നും വിജി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡിവൈഎസ്പി ഹരികുമാര്‍ കോടതിയില്‍ കീഴടങ്ങുന്നതിനു മുമ്പാകെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കോടതിയില്‍ കീഴടങ്ങിയാല്‍ പോലീസിന് നാണക്കേടാണെന്നും അതിനുമുമ്പ് അറസ്റ്റ് ചെയ്യാന്‍ ബെഹ്റ കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: