റായ്പൂര്‍ : തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ഛത്തീസ്ഗഢില്‍ വ്യാപകമായി മാവോയിസ്റ്റ് ഭീകരാക്രമണം. തിങ്കളാഴ്ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മണ്ഡലങ്ങളില്‍ ബിഎസ്എഫ് പെട്രോളിങ് നടത്തുന്നതിനിടെ ഇവര്‍ക്കുനേരെ ഭീകരര്‍ നിറ ഒഴിക്കുകയായിരുന്നു.
റായ്പൂരില്‍ നിന്ന് 175 കിലോമീറ്രര്‍ ദൂരെ കണ്‍കേര്‍ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. അതിനുശേഷം അനന്ത്ഗഢിലും ബിജാപൂരിലും ഭീകര്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെ ബിജാപ്പൂരില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇതുസംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അനന്ത്ഗഢില് മാത്രം ആറുതവണയാണ് തുടര്‍ച്ചയായി സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: