കണ്ണൂര്‍: പോലീസ് മൈതാനത്ത് രണ്ടു ദിവസമായി നടന്ന ജില്ലാ പോലീസ് കായികമേള സമാപിച്ചു. 100 പോയിന്റ് നേടി തലശ്ശേരി സബ് ഡിവിഷന് ഒന്നാമതെത്തി. ഡിഎച്ച്ക്യൂ രണ്ടാംസ്ഥാനവും ഇരിട്ടി സബ് ഡിവിഷന് മൂന്നാംസ്ഥാനവും നേടി. ഡിഎച്ച്ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ അനൂപ്, വിമന്‍ സെല്‍ കണ്ണൂരിലെ സിന്ധു എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
സമാപനസമ്മേളനം ഡിഐജി എം.ജെ.വിജയ് ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം സമ്മാനങ്ങള്‍ വിതരണംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: