തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവായ കെ.ടി. അദീബ് ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ സ്ഥാനം രാജി വച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് എം.ഡിക്കാണ് രാജി സമര്‍പ്പിച്ചത്.
ഈ-മെയില്‍ സന്ദേശം വഴിയാണ് രാജി. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്നാണ് അദീബ് പറയുന്നത്. തന്നെ തിരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് അയക്കണമെന്നു അദീബ് ആവശ്യപ്പെടുന്നുണ്ട്. അദീബിന്റെ രാജി നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. തസ്തിക നിര്‍ദ്ദേശിക്കുന്ന യോഗ്യത അദീബിന് ഇല്ല എന്നതായിരുന്നു വാദം. നിയമനത്തിലുള്‍പ്പെടെ വ്യക്തമായ അട്ടിമറി നടന്നുവെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: