കണ്ണൂര്‍: ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഇന്ന് ധര്മ്മരക്ഷാസംഗമ നടക്കും. വൈകുന്നേരം 5.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പരിപാടിയില്‍ അയ്യപ്പസേവാസമാജം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, ചലച്ചിത്ര സംവിധായകന് അലി അക്ബര്‍ തുടങ്ങിയവര്‍ പ്രസംഗിക്കുമെന്ന് ശബരിമല കര്‍മ്മസമിതി ജില്ലാ പ്രസിഡണ്ട് ഹരികൃഷ്ണന് ആലച്ചേരി, ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: