കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് എടുക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് വിശ്വഹിന്ദുപരിഷത്ത്. തീര്‍ഥാടകരെ മനപ്പൂര്‍വം ബുദ്ധിമുട്ടിക്കുകയെന്നതാണ് ലക്ഷ്യം.
പാസില്ലാതെ വരുന്ന വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ പാര്‍ക്കിങ് അനുവദിക്കില്ലെന്ന തീരുമാനവും അംഗീകരിക്കാനാവില്ല. ഭക്തരെ ശബരിമല തീര്‍ഥാടനത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്. സുധാകരന് പറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. നടപടിയുമായി മുന്നോട്ടുപോയാല്‍ അതിനെ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: